Mahasarvaiswaryayajnam

About Us

കേരളത്തിലെ പ്രമുഖരായ 51 ഓളം താന്ത്രിക യജ്ഞാചാര്യന്മാർ നേതൃത്വം കൊടുക്കുന്ന മഹാ യജ്ഞമാണ് മാർച്ച്  നടക്കുന്നത് എല്ലാവിധ തടസ്സങ്ങളും മാറി കിട്ടുന്നതിന് വേണ്ടിയുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് തുടക്കം. രോഗനിവാരണത്തിന് ആരോഗ്യസിദ്ധിക്കും കാര്യസിദ്ധിക്കുമായിധന്വന്തരി ഹോമം, സർവ്വ സൗഭാഗ്യ ലബ്ധിക്കായി ഭാഗ്യസൂക്ത ഹോമം, ജാതക ദോഷത്തിന് നവഗ്രഹപൂജ.

പെട്ടെന്നുള്ള കാര്യസാധ്യതയ്ക്കായി ക്ഷിപ്ര ഗണപതി ഹോമം. ഐശ്വര്യത്തിനും സമ്പൽസമൃദ്ധിക്കുമായി മഹാശ്രീ ചക്രപൂജ, വിവാഹ തടസ്സങ്ങൾ മാറി കിട്ടുന്നതിനും ദാമ്പത്യ സൗഖ്യത്തിനും ദീർഘ മംഗല്യത്തിനുമായി സ്വയംവര പാർവതി പൂജ, ശത്രുതവിമുക്തിക്കും മത്സര വിജയത്തിനും മഹാസുദർശന ഹോമം, ബിസിനസ്സ് പുരോഗതിക്കും ഐശ്വര്യലബ്ധിക്കുമായി മാതംഗി പൂജ, സന്താനം ലഭിക്കാൻ വേണ്ടി സന്താനഗോപാല മന്ത്രാർച്ചന, ജീവിത വിജയത്തിനും ശത്രുദോഷ പരിഹാരങ്ങൾക്കും കാലദോഷ പരിഹാരങ്ങൾക്കുമായി മഹാസർവൈശ്വര്യഹോമം എന്നിവയാണ് പ്രധാന പൂജകൾ.

ഭാരതത്തിൽ ആദ്യമായി 108 ഹോമ കുണ്ഡങ്ങളിലായി 108 കുടുംബങ്ങൾ ദേവി സഹസ്രനാമം ദശലക്ഷം ആവർത്തി ചൊല്ലി ഹവനം ചെയ്യുന്നു .സമൂഹ ഹോമവും സമൂഹ പൂജയും ആണ് ഈ യജ്ഞത്തിൻ്റെ പ്രത്യേകത.ഓരോ പൂജയുടെയും പ്രത്യേകതകൾ വിശദമായി ബ്രോഷറുകളിലും വെബ്സൈറ്റുകളിലും കൊടുത്തിട്ടുണ്ട് . മനുഷ്യരെ ദൈവികതയിലേക്ക് പ്രകൃതിയുമായി സമന്വയിപ്പിച്ചുകൊണ്ട്, ആത്മീയവും ഭൗതികവും ആയ അഭ്യുന്നതിയിലേക്ക് നയിക്കുന്ന അതിവിശിഷ്ടവും പൗരാണികവുമായ കർമ്മമാണ് ഹവനം.

മാതാപിതാക്കളും മക്കളും തമ്മിലുള്ള കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനും ലഹരിമുക്തമായ, മൂല്യബോധമുള്ള കുടുംബങ്ങളുടെ സൃഷ്ടിക്കായി പരിസ്ഥിതി സൗഹൃദ ജീവിതശൈലി, സൗഹാർദ്രപരമായ പെരുമാറ്റവും പൗരബോധവും, കുടുംബ മൂല്യങ്ങൾ എന്നിവയിലൂന്നി ജനങ്ങളെ ആത്മീയ ബോധത്തിലേക്ക് ഉയർത്തുക എന്നതും ഈ യജ്ഞത്തിൻ്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്.

സേവാശ്രമം ട്രസ്റ്റിൻ്റെയും ഹിന്ദു ബിസിനസ് നെറ്റ‌്വർക്ക് ഓഫ് ഇൻറർനാഷണലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രൂപീകരിച്ചിട്ടുള്ള ജനകീയ കമ്മിറ്റിയാണ് വിശ്വമഹായജ്ഞത്തിന് നേതൃത്വം കൊടുക്കുന്നത്. ട്രസ്റ്റിൻറെ കീഴിൽ രൂപീകൃതമാകുന്ന ആശ്രമത്തിന്റെയും വൃദ്ധസദനത്തിന്റെ്റെയും ധനസമാഹരണത്തിനും കൂടിയാണ് വിശ്വമഹാ യജ്ഞം സംഘടിപ്പിക്കുന്നത്. വലിയ സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്ന ഈ യജ്ഞത്തിന് എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്നും പൂജകളിൽ പേര് രജിസ്റ്റർ ചെയ്‌ത്‌ ആത്മീയ ചൈതന്യം ഉൾക്കൊണ്ട് അനുഗ്രഹങ്ങൾക്ക് പാത്രമാവണമെന്നും അഭ്യർത്ഥിക്കുന്നു

സേവാശ്രമം ട്രസ്‌റ്റിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ജനകീയ കമ്മിറ്റിയാണ് വിശ്വമഹാ യജ്ഞത്തിന് നേത്യത്വം കൊടുക്കുന്നത്. ട്രസ്‌റ്റിൻ്റെ കീഴിൽ രൂപീകൃതമാകുന്ന ആശ്രമത്തിൻ്റെയും വൃദ്ധസദനത്തിൻ്റെയും ധനസമാഹരണത്തിനും കുടിയാണ് വിശ്വമഹായജ്ഞം സംഘടിപ്പിക്കുന്നത്. വലിയ സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്ന ഈ യജ്ഞത്തിന് എല്ലാ ഭക്തജന ങ്ങളുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്നും പൂജകളിൽ പേര് പൂജകളിൽ പേര് രജിസ്റ്റർ ചെയ്ത് ആത്മീയ ചൈതന്യം ഉൾക്കൊണ്ട് അനുഗ്രഹങ്ങൾക്ക്  പാത്രമാവണമെന്നും അഭ്യർത്ഥിക്കുന്നു.

രക്ഷാധികാരികൾ

മുഖ്യ രക്ഷാധികാരി :

  • ഗോകുലം ഗോപാലൻ

ചെയർമാൻമാർ :

  • സ്വാമി മൗന യോഗി ഹരിനാരായണന

കോർഡിനേറ്റർ :

  • കെ. റെജി കുമാർ

വൈസ് ചെയർമാൻ :

  • M. പ്രശാന്ത് ദാസ് ചെന്നൈ
  • ജയചന്ദ്രൻ V മേനോൻ
  • ഗണേഷ് കുമാർ (പൂനൈ)
  • രാമചന്ദ്രൻ നായർ (മുംബൈ)

ജോയിന്റ് സെക്രട്ടറി :

  • രഞ്ജിത് നെട്ടൂർ

ജനറൽ കൺവീനർ :

  • കെ .വി ഷാജി
    (മുൻ മെമ്പർ, ഗുരുവായൂർ ദേവസ്വം)

സഹകാര്യവാഹക് :

  • കാലടി കിഴക്കേടത്ത് മനക്കൽ വാസുദേവ ശർമ്മ

കൺവീനർമാർ :

  • ട.സുരേന്ദ്രൻ മുൻ DIG
  • മനോജ് പടിക്കൽ ബാംഗ്ലൂർ
  • കെ.അശോകൻ ചെന്നൈ
  • ഷാജൻ വി.കെ. ദുബായ്
  • രാഗേഷ് മന്ദമ്പേത്ത്, കണ്ണൂർ

ട്രഷറർ :

  • ഷാജി വി പാലക്കാട്

മുഖ്യയജ്ഞാചാര്യൻ

  • ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്
    (ഗുരുവായൂർ ക്ഷേത്രം തന്ത്രി)

യജ്ഞാചാര്യന്മാർ

  • ബ്രഹ്മശ്രീ അഴകം ഉണ്ണികൃഷ്‌ണൻ നമ്പൂതിരി
    (ശബരിമല മുൻ മേൽശാന്തി)
  • ബ്രഹ്മശ്രീ ഈശ്വർ പ്രസാദ് നമ്പൂതിരി
    (ബദരീനാഥ് മുൻ റാവൽജി)
  • ബ്രഹ്മശ്രീ ശങ്കരനാരായണപ്രമോദ് നമ്പൂതിരി
    (മുൻ ഗുരുവായൂർ മേൽശാന്തി ആലുവ തന്ത്രവിദ്യാപീഠം)

പ്രധാന ആചാര്യന്മാർ

  • ബ്രഹ്മശ്രീ ആരൂർ വാസുദേവൻ സോമയാജിപ്പാട്
  • ബ്രഹ്മശ്രീ കണ്ഠരരു രാജീവര്
    (ശബരിമല ക്ഷേത്രം തന്ത്രി)
  • ബ്രഹ്മശ്രീ നിത്യാനന്ദ അഡിഗ
    (മൂകാംബിക ക്ഷേത്രം തന്ത്രി)
  • ബ്രഹ്മശ്രീ കൈമുക്ക് വൈദികൻ ശ്രീധരൻ നമ്പൂതിരി
  • ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്
  • ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വേരൻ നമ്പൂതിരി
  • ബ്രഹ്മശ്രീ മുല്ലപ്പള്ളി കൃഷ്‌ണൻ നമ്പൂതിരി
    (ആലുവ തന്ത്ര വിദ്യാപീഠം വർക്കിംഗ് പ്രസിഡന്റ്)
  • ബ്രഹ്മശ്രീ പുലിയന്നൂർ ശശി നമ്പൂതിരിപ്പാട്
    (തന്ത്രിസമാജം സംസ്‌ഥാന പ്രസിഡന്റ്)
  • ബ്രഹ്മശ്രീ വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട്
  • ബ്രഹ്മശ്രീ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്
    (എറണാകുളത്തപ്പൻ ക്ഷേത്രം തന്ത്രി)
  • ബ്രഹ്മശ്രീ ഏഴീക്കോട് ശശി നമ്പൂതിരി
    (ഗുരുവായൂർ ശബരിമല മുൻ മേൽശാന്തി)
  • ബ്രഹ്മശ്രീ കാരുമാത്ര വിജയൻ തന്ത്രികൾ
  • ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രികൾ
  • ബ്രഹ്മശ്രീ ആമല്ലൂർ നാരയണൻ നമ്പൂതിരി
Scroll to Top