Mahasarvaiswaryayajnam

അഷ്ടദ്രവ്യ മഹാഗണപതി ഹോമം

വിഘ്നനാശകനായ മഹാഗണപതിയെ പ്രീതിപ്പെടുത്തുന്നതിനായി നടത്തുന്ന ശക്തമായ വൈദിക ഹോമമാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. എട്ട് വിശുദ്ധ ദ്രവ്യങ്ങൾ ഹോമാഗ്നിയിൽ അർപ്പിച്ച് മന്ത്രോച്ചാരണം ചെയ്യുന്ന ഈ ഹോമം, എല്ലാ തടസ്സങ്ങളും നീക്കി സൗഭാഗ്യം, വിജയം, സമൃദ്ധി എന്നിവ നൽകുമെന്ന് വിശ്വാസമാണ്. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും, തൊഴിൽ–വിദ്യാഭ്യാസ വിജയത്തിനും, കുടുംബസമാധാനത്തിനും ഈ ഹോമം അത്യന്തം അനുഗ്രഹകരമാണ്.

അഷ്ടദ്രവ്യങ്ങൾ (പദാർത്ഥങ്ങൾ)

പ്രധാന അഷ്ടദ്രവ്യങ്ങൾ: നാളികേരം, ശർക്കര, തേൻ, കരിമ്പ്, പഴം, അപ്പം, മലർ, എള്ള്.
മറ്റുള്ളവ (ആവശ്യമനുസരിച്ച്): നെല്ല്, മുക്കുറ്റി, കറുക, അവൽ, മോദകം, തെച്ചിപ്പൂവ്, പാൽപ്പായസം (പഞ്ചസാര ചേർക്കാത്തത്)

ഹോമത്തിൻ്റെ ഉദ്ദേശ്യവും ഫലങ്ങളും

കാര്യസിദ്ധി: എല്ലാ തടസ്സങ്ങളും നീക്കി കാര്യങ്ങൾ സുഗമമായി പൂർത്തിയാക്കാൻ.
ഐശ്വര്യം: കറുക, ത്രിമധുരം എന്നിവ ഉപയോഗിച്ച് ഐശ്വര്യത്തിനായി ഹോമിക്കാം.
വിവാഹ തടസ്സം മാറാൻ: തെച്ചിപ്പൂവ്, നെയ്യ് എന്നിവയോടൊപ്പം സ്വയംവര മന്ത്രം ജപിച്ച് ഹോമിക്കുക.
സന്താന ഭാഗ്യം: സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേർക്കാത്ത പാൽപ്പായസം ഹോമിക്കുക.
കലഹം തീരാൻ: സംവാദ സൂക്തം ജപിച്ച് ഭാര്യ-ഭർത്താക്കന്മാരുടെ നക്ഷത്രത്തിൽ ഹോമിക്കുക

ഹോമം എപ്പോൾ ചെയ്യാം

ഏത് ശുഭകാര്യങ്ങൾ തുടങ്ങുന്നതിന് മുൻപും.
ഗൃഹപ്രവേശം, പുതിയ സംരംഭങ്ങൾ തുടങ്ങുമ്പോൾ.
എല്ലാ മാസവും ജന്മനക്ഷത്രത്തിന് ചെയ്യുന്നത് പുരോഗതി നൽകും.
ചിങ്ങമാസത്തിലെ വെളുത്തപക്ഷ ചതുർത്ഥി ദിവസം 108 നാളികേരം ഉപയോഗിച്ച് ചെയ്യുന്നത് ഉത്തമമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹോമത്തിന് ഉപയോഗിക്കുന്നത് ഉണങ്ങിയ നാളികേരമാണ്.
ഹോമത്തിന് ശേഷം ലഭിക്കുന്ന ഭസ്മം ധരിക്കുന്നത് സർവ്വവിഘ്നങ്ങൾക്ക് പരിഹാരമായി കണക്കാക്കുന്നു.
ഏത് ആവശ്യത്തിനാണോ ഹോമം ചെയ്യുന്നത് അതിനനുസരിച്ചുള്ള പ്രത്യേക മന്ത്രങ്ങളും ദ്രവ്യങ്ങളും ഉപയോഗിക്കണം

Scroll to Top